കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുറവൂര്‍ യൂണിറ്റിന്റെ വാര്‍ഷികം ഈ വരുന്ന ഞായര്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്നു. യൂണിറ്റ് അംഗം ശ്രീ. സി. ബാബുരാജിന്റെ വസതിയാണ് ഈ വര്‍ഷം വാര്‍ഷികം നടക്കുന്നത്. അന്ധവിശ്വാസങ്ങളും അരാഷ്ട്രീയ പ്രസ്ഥാനങ്ങളും അരങ്ങ് തകര്‍ക്കുന്ന സമയമാണിത്. പാഠപുസ്തക വിവാദമുള്‍പ്പടെ നിരവധി പ്രശ്നങ്ങളെ സമൂഹം അഭിമുഖീകരിച്ച വര്‍ഷമാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും ഈ ഒത്തു കൂടല്‍ വേദിയൊരുക്കും.

കാര്യപരിപാടികള്‍

രാവിലെ 9.30 ന് നമ്മുടെ പ്രപഞ്ചം എന്ന വിഷയം KSSP എറണാകുളം ജില്ല പ്രസിഡന്റ് പ്രൊ.പി.ആര്‍ രാഘവന്‍ അവതരിപ്പിക്കുന്നു.
തുടര്‍ന്ന് മേഖല കമ്മറ്റി അംഗം സംഘടനാരേഖ അവതരിപ്പിക്കും. സംഘടനാരേഖയില്‍ സമകാലീന സാമ്പത്തിക പ്രശ്നങ്ങളും കേരളവും എന്ന വിഷയത്തിന് പ്രധാന്യം ഉണ്ടാകും.
സംഘടനാ രേഖ വാര്‍ഷിക പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും
പിന്നീട് യൂണിറ്റ് സെക്രട്ടറി ശ്രീ. പി. പി. ജോയ് യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആ റിപ്പോര്‍ട്ടിന്മേലും പിന്നീട് ചര്‍ച്ചകള്‍ നടക്കും.
തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്ത് വൈകിട്ട് നാലു മണിയോടെ വാര്‍ഷികം സമാപിക്കും.




ഞങ്ങളെക്കുറിച്ച്...

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ കേരളത്തിലെ നിരവധി യൂണിറ്റുകളില്‍ ഒന്നാ​ണ് തുറവൂര്‍ യൂണിറ്റ്. എറണാകുളം ജില്ലയിലെ അങ്കമാലി മേഖലയില്‍ ആണ് തുറവൂര്‍ യൂണിറ്റ് ഉള്‍പ്പെടുന്നത്. താരതമ്യേന പ്രവര്‍ത്തന നിരതമായ ഒരു യൂണിറ്റാണിത്. മുപ്പതോളം അംഗങ്ങളാണ് യൂണിറ്റിന്‍റെ ശക്തി. തുറവൂരിലും പരിസര പ്രദേശങ്ങളിലും ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സജീവസാന്നിദ്ധ്യമായി യൂണിറ്റ് തുടരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ യൂണിറ്റിന് ഉണ്ട്. പരിഷത്തിന്‍റെ സംസ്ഥാന തലം മുതല്‍ യൂണിറ്റ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പ്രവര്‍ത്തകരും യൂണിറ്റിലുണ്ട്.

ശ്രീ. പി.പി ജോയി ആണ് ഇപ്പോഴത്തെ സെക്രട്ടറി. ശ്രീ. ഇ.ടി രാജന്‍ ആണ് പ്രസിഡന്‍റ്.